ചേളാരി വൊക്കേഷ ണൽ ഹയർ സെക്കൻ്റെറി എൻഎസ്എ സ് വിദ്യാർത്ഥി കൾ നടത്തിയജലം ജീവിതം പദയാത്രയും തെരുവ് നാടക വും പരപ്പനങ്ങാടി മുൻസി പ്പൽ വാർഡ് കൗൺസിലർ കെ. കെ സൈതലവി കോയ തങ്ങൾ ഉദ്ഘാടനംചെയ്യുന്നു

വള്ളിക്കുന്ന് :ചേളാരി ഗവ വൊ ക്കേഷണൽ ഹയർസെക്കൻ്ററി സ്കൂൾ വി എച്ച് എ സ് ഇനാഷണൽ സർവീസ് സ്കീം സപ്തദി നസഹവാസ ക്യാമ്പിനോടനുബന്ധിച്ച് ജലജീവിതം- പദയാത്രയും തെരുവ് നാടകവും നടത്തി.

ജല സംരക്ഷണ ദ്രവ്യ മാലിന്യ സംസ്ക രണസന്ദേശമുയർത്തി അമൃത് മിഷൻ എൽ എ സ് ജി ഡി യും സം സ്ഥാന എ ൻ എസ് എസ് സെല്ലും സഹകരിച്ച് ജലം ജീവിതം എന്ന പ്രൊജക്ടിൻ്റെ ഭാഗമായി പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയുടെ കീ ഴിൽ ചെട്ടിപ്പടി അങ്ങാടിയിലാണ് പരിപാടി സംഘടിപ്പിച്ചത്.

പരപ്പനങ്ങാടി മുൻസിപ്പൽ വാർഡ് കൗൺ സിലർ കെ.കെ സൈതലവി കോ യതങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് അങ്ങാടിയിൽ വിദ്യാർത്ഥികൾ കടകളിലും പൊതു സ്ഥാപനങ്ങളിലും ഡാൻഗ്ലർ പ്രദർശനത്തിനായ് തൂക്കുകയും ചെയ്തു. പ്രിൻസിപ്പൾ എ ജിനേഷ് അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസർ ഡോ.ഷരീജ അലി പദ്ധതി വിശദീകരിച്ചു.സംഘാടക സമിതി ട്രഷറർ എം പി മുഹ മ്മദ് കുട്ടി, വൈസ് ചെയർമാൻ വേലായുധൻ പി മൂ ന്നിയൂർ,പി ഗണേശ്,അധ്യാപകരായ കെ അനീഷ്, എം പ്രസാദ്, എസ് ആ ശ,ശാരിക എന്നിവർ പ്രസംഗിച്ചു.

ചേളാരി വൊക്കേഷ ണൽ ഹയർ സെക്കൻ്റെറി എൻഎസ്എ സ് വിദ്യാർത്ഥി കൾ നടത്തിയജലം ജീവിതം എന്ന സന്ദേശത്തിൽ നടത്തിയ തെരുവ് നാടകം.

Leave a Reply

Your email address will not be published.