മലപ്പുറം : മലയാളത്തിൻ്റെ അക്ഷര പൗർണ്ണമിയും,ഭാഷാ സുകൃതവുമായ മനുഷ്യ ഗാഥയുടെ കഥാകാരനും എം.ടി എന്ന രണ്ടക്ഷരങ്ങളിലൂടെ ഏകാകികളുടെ ശബ്ദമായ് മലയാളത്തിൻ്റെ ഖ്യാതി ലോകാതിരുകൾ കടത്തിയ എഴുത്തുകാരനായിരുന്നു എം.ടി വാസുദേവൻ നായർ എന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് NCP മലപ്പുറം ജില്ലാ പ്രസിഡണ്ട് നാദിർഷ കടായിക്കൽ അനുസ്മരിച്ചു.
യോഗത്തിൽ NCP സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എ ജബ്ബാർ അധ്യക്ഷം വഹിച്ചു , സംസ്ഥാന ജനറൽ സിക്രട്ടറിമാരായ റഹ്മത്തുള്ള കുപ്പനത്ത്, പാർത്ഥ സാരഥി , ജില്ലാ സിക്രട്ടറി സന്തോഷ് മൂച്ചിക്കൽ എന്നിവർ സംസാരിച്ചു.
സംസ്ഥാന സിക്രട്ടറി ഇല്യാസ് കുണ്ടൂർ സ്വാഗതമാശംസിച്ചു.
Nyc സംസ്ഥാന പ്രസിഡണ്ട് ഗഫൂർ കാടാമ്പുഴ നന്ദി യും പറഞ്ഞു.
Leave a Reply