ചെങ്ങൽ: വനിത വായനശാലയും അഞ്ചൽകേൾവി പരിശോധന കേന്ദ്രവും സംയുക്തമായി ഒരു ശ്രവണ പരിശോധന ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ ഐ സന്തോഷ് ഉദ്ഘാടനം ചെയ്തു.
വനിത വായനശാല വൈസ് പ്രസിഡൻറ് ഹസീന മുഹമ്മദ് ഷാ അധ്യക്ഷ oവഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു.പരിശോധന ക്യാമ്പിൽ ഏകദേശംമുപ്പതോളം അംഗങ്ങൾ പങ്കെടുത്തു.രാവിലെ മുതൽ വൈകുന്നേരം നാലു വരെ ക്യാമ്പ് പ്രവർത്തിച്ചു.
ഗുരുതര ശ്രവണ വൈകല്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയവരെ തുടർ പരിശോധനയ്ക്കായി നിർദ്ദേശിച്ചു.ചടങ്ങിൽ സജിത ലാൽ,ബിജി ബാബു,ആൻസി ജിജോ,ലെനിൻ,ഷിജി യോഹന്നാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വനിതാ വായനശാല സെക്രട്ടറി ഉഷ കൃഷ്ണൻ നന്ദി പറഞ്ഞു.
Leave a Reply