ചേലക്കര :ചേലക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്‍റെ സമാപനവും , സമ്മാനദാനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അധ്യക്ഷത വിഹിച്ച യോഗത്തില്‍ ബഹു:ചേലക്കര എം എല്‍ എ യു ആര്‍ പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ഷെലീല്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ കാളിയത്ത് , ക്ഷേമകാര്യ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ എല്ലിശ്ശേരി വിശ്വനാഥന്‍, വികസന സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍പെഴ്സന്‍ കെ കെ ശ്രീവിദ്യ , വാര്‍ഡ് മെമ്പര്‍മാരായ ശശിധരന്‍ , നിത്യ തേലക്കാട്ട് , എല്‍സി ബേബി , വി കെ ഗോപി , സെക്രട്ടറി എം ജയലക്ഷ്മി , കേരളോത്സവ ചുമതല വഹിച്ച സോനുനാദ് എന്നിവര്‍ സംസാരിച്ചു . സ്റ്റെഫി സേവ്യര്‍ നന്ദി പറഞ്ഞു. എം കെ സി കാളിയാറോഡ് ഒന്നാമത് എത്തി. റെഡ് ബോയിസ് പുലാക്കോട് രണ്ടാമത്, സ്പാർക്ക് കാനക്കാവ് മൂന്നാമത്.
Leave a Reply