മലപ്പുറം : എയർപോർട്ട് വികസനത്തിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക് ബദൽ സംവിധാനം ഒരുക്കണം എന്ന് മലബാർ നാച്ചുറൽ പ്രൊട്ടക്ഷൻ ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറം കുന്നുമ്മൽ വച്ച് നടന്ന ജനറൽബോഡിയോഗത്തിൽ പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു.
സംസ്ഥാന .സെക്രട്ടറി ശംസുദ്ധീൻ കോട്ടക്കൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് PK സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എയർപോർട്ട് വികസനത്തിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക് ബദൽ സംവിധാനം ഒരുക്കണമെന്നും വികസനത്തിന് കൂടെ നിന്നതിന്റെ പേരിൽ ആ പ്രദേശത്തെ ജനങ്ങളുടെ മനുഷ്യാവകാശ ലംഘനത്തിന് ഉടനടി നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.
കെഎസ്ഇബി ഈടാക്കുന്ന അമിത കൊള്ളക്കെതിരെയും പൊതുജനങ്ങൾക്ക് സർക്കാർ നൽകുന്ന വിവിധ ആരോഗ്യ ഇൻഷുറൻസില് നിന്ന് പാനലിൽ രജിസ്റ്റർ ചെയ്തു ഹോസ്പിറ്റലുകൾ രോഗികളെ വഞ്ചിക്കുന്ന പ്രവണതകളെയും മലബാർ നാച്ചുറൽ പ്രൊട്ടക്ഷൻ ഫോറം ശക്തമായി അപലപിക്കുകയും ഈ സന്ദേശം സംസ്ഥാന മൊട്ടുക്ക് പൊതുജനങ്ങളിൽ എത്തിക്കുന്നതിന് സംഘടനയുടെ യാത്ര നടത്തുന്നതിനും യോഗത്തിൽ തീരുമാനം ഉണ്ടായി.
ജില്ലക്ക് വേണ്ടി പുതിയ ഭാരവാഹികളായ ഭരത് ഭൂഷൺ അരീക്കോട് (ജില്ലാ പ്രസിഡന്റ് )അൻവർ ഷരീഫ് വാഴക്കാട് (ജില്ലാ ജനറൽ സെക്രട്ടറി)സുരേഷ് കുമാർ കൊടിഞ്ഞി (ട്രഷറർ) ഷാഹുൽഹമീദ് കോട്ടക്കൽ മുഹമ്മദാലി എന്നിവരെ വൈസ് പ്രസിഡണ്ടായും അബ്ദുറസാഖ് പുൽപ്പറ്റ,ബഷീർ കോട്ടക്കൽ,ഇബ്രാഹിം പൊന്മള ,അബ്ദുസ്സലാം ഒമാനൂർ,തുടങ്ങി ഒമ്പതങ്ങങ്ങൾ ജില്ലയുടെ പുതിയ കമ്മിറ്റിയായി ജനറൽ ബോഡി യോഗത്തിൽ രൂപീകരിച്ചു.പ്രസ്തുത പരിപാടിയിൽ ……..ലത്തീഫ് കോഴിക്കോട്, റഫീഖ് കോഴിക്കോട്,അബ്ദുറസാഖ് പുൽപറ്റ, ശാഹുൽ ഹമീദ്, ഭരത് ഭൂഷൻ എന്നിവർ സംസാരിച്ചു
Leave a Reply