തിരൂർ :മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തില്‍ ആകെ ലഭിച്ചത് 787 പരാതികള്‍.

അദാലത്തിനു മുമ്പായി ഓണ്‍ലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും 510 പരാതികളും അദാലത്ത് ദിവസം 277 പരാതികളും ലഭിച്ചു. മുന്‍കൂര്‍ ലഭിച്ചവയില്‍ 166 പരാതികള്‍ മന്ത്രിമാര്‍ നേരില്‍കേട്ട് തീര്‍പ്പാക്കി. ഇവയില്‍ 27 എണ്ണം ഭിന്നശേഷിക്കാരുടെ പരാതികളാണ്. അദാലത്ത് ദിവസം ലഭിച്ചത് ഉള്‍പ്പെടെ അവശേഷിക്കുന്ന പരാതികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അദാലത്ത് വേദിയില്‍ വെച്ച് 12 പേര്‍ക്ക് എ.എ.വൈ, ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.

കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, എ.ഡി.എം മെഹറലി എന്‍.എം, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊന്നാനി താലൂക്ക് അദാലത്ത് നാളെ (ഡിസം. 24, ചൊവ്വ)

മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ പൊന്നാനി താലൂക്ക്തല അദാലത്ത് നാളെ (ഡിസംബര്‍ 24, ചൊവ്വ) പൊന്നാനി എം.ഇ.എസ് കോളെജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30 ന് ആരംഭിക്കും.

Leave a Reply

Your email address will not be published.