തിരൂര്‍ : പാറയില്‍ ഫസലുവിന്റെ 32- ാം സാംസ്‌കാരിക പ്രസിദ്ധീകരണമായ ധ്വനി, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ തിരൂര്‍ പ്രസ്സ് ക്ലബ് വൈസ് പ്രസിഡണ്ട് വി.കെ. റഷീദിന് നല്‍കി പ്രകാശനം ചെയ്തു. തിരൂര്‍ ചേംബര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് പി.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.
ഫസലുവിന്റെ സാംസ്‌കാരിക പ്രവര്‍ത്തനത്തെ എല്ലാവരും പിന്തുണക്കണമെന്ന് എ.പി. നസീമ പറഞ്ഞു. തിരൂര്‍ നഗരസഭ കൗണ്‍സിലര്‍ കെ.കെ. സലാം മാസ്റ്റര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി.ഒ. റഹ്മത്തുല്ല, പ്രസ്‌ക്ലബ് സെക്രട്ടറി എ.പി. ഷഫീഖ്, പ്രഹേളിക പത്രാധിപര്‍ ബഷീര്‍ പുത്തന്‍വീട്ടില്‍, തിരൂര്‍ സൗഹൃദവേദി സെക്രട്ടറി, കെ.കെ. റസാഖ് ഹാജി, ഹമീദ് കൈനിക്കര, തറമ്മല്‍ സിദ്ധീഖ് ഹാജി, കെ.പി. അബ്ദുല്‍ വാഹിദ്, ഇ.കെ. സൈനുദ്ധീന്‍, നൗഫല്‍ ബ്ലോഗര്‍, എന്നിവര്‍ സംസാരിച്ചു. പാറയില്‍ ഫസലു മറുപടി പ്രസംഗം നടത്തി.
Leave a Reply