തിരൂരിൽ എസ്ഡിപി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡണ്ട് ജുബൈർ കല്ലൻ സംസാരിക്കുന്നു


തിരൂർ: അംബേദ്കറെ അവഹേളിച അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുക, മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കുക എന്നീ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാജ്യ ഭാഗമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി
എസ് ഡി പി ഐ തിരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്
എസ് ഡി പി ഐ തിരൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ജുബൈർ കല്ലൻ സംസാരിച്ചു.ഉന്നതമായ ഒരു ഭരണഘടന നമ്മുടെ രാജ്യത്തിന് സമർപ്പിച്ച ഡോക്ടർ
ബി ആർ അംബേദ്കറെ അപമാനിച്ച ധിക്കാരിയും, അഹങ്കാരിയും കൂടി ആയിട്ടുള്ള കേന്ദ്രമന്ത്രി അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുകയും, മന്ത്രിസ്ഥാനത്തുനിന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ജുബൈർ കല്ലൻ പറഞ്ഞു.

സാമൂഹിക നീതി നടപ്പാക്കുന്ന ഭരണഘടന മാറ്റിമറിച്ച് മനുസ്മൃതി രാജ്യത്ത് നടപ്പാക്കുന്ന ഒരു സംഘി സർക്കാർ ആണ് നമ്മുടെ മുന്നിലുള്ളതെന്നും, ഫാസിസ്റ്റുകളുടെ ദലിത് പ്രേമം കാപട്യമാണെന്നും പൗര സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരൂർ മണ്ഡലം കമ്മിറ്റി ട്രഷറർ ഹംസ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം നൗഷാദ് കണ്ണങ്കുളം സ്വാഗതവും തിരൂർ മുൻസിപ്പൽ പ്രസിഡന്റ് നജീബ് തിരൂർ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനം താഴെപ്പാലത്തു നിന്നും തുടങ്ങി തിരൂർ നഗരം ചുറ്റി ബസ്റ്റാന്റിൽ സമാപിച്ചു.യാസർ വെട്ടം,ഷെഫീഖ് അന്നാര, റഫീഖ് സബ്ക,യൂസഫ് പുല്ലൂർ,സി.പി റഫീഖ്,യൂസുഫ് പറവണ്ണ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.