തിരൂർ: പൂക്കയിൽ കൂട്ടായ്മ ഭവന നിർമാണ കമ്മിറ്റി ഒരുവർഷത്തിൽ ഒരു വീട് എന്നപദ്ധതിയുടെ രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം ഇന്ന് രാവിലെ മുഹമ്മദ് റഫീഖ് നിസാമി പത്തമ്പാട് നിർവഹിച്ചു.
തിരൂർ പൂക്കയിൽ തറയൻ പറമ്പിൽ താമസിക്കുന്ന പാലക്കൽ മുഹമ്മദ് റാഫി യുടെ കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകുന്നത്. ചടങ്ങിൽ പ്രസിഡന്റ്‌
കുളങ്ങരകത്ത് ഹംസ ഹാജി, കൺവീനർ അലച്ചമ്പാട്ട് അബ്ദുറഹ്മാൻ,
ഒ പി മുഹമ്മദ് ജഫ്സൽ, ഒ പി മജീദ്
തുടങ്ങി കമ്മിറ്റി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.