കൂട്ടായി : ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന സുകൃതം പദ്ധതി മംഗലം പഞ്ചായത്തിലെ തീരദേശത്തിന് ഒരു നൂതന വികസന മന്ത്രമായിരിക്കുമെന്ന് സബ്കലക്ടർ ദിലീപ് കൈനിക്കര അഭിപ്രായപ്പെട്ടു. തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജ് എൻ.എസ് എസ് യൂണിറ്റുകൾ തീരദേശത്ത് നടപിലാക്കുന്ന സുകൃതം പദ്ധതിയുടെ പ്രഖ്യാപനം കൂട്ടായി എസ്.എച്ച് .എം.യു.പി. സ്കൂളിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഡോ. അബ്ദുൽ ജബ്ബാർ അഹമദ് അധ്യക്ഷത വഹിച്ചു. തിരൂർ ഡി. വൈ എസ്. പി ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ കോർഡിനേറ്റർ എസ്. അൻവർ,
അഡ്വ. പി. നസറുല്ല, സി.പി. ഇസ്മായിൽ ഹാജി , സി.എം. മുഹമ്മദ് കുട്ടി , ടി.ബി. ആർ കൂട്ടായി, മുസ്തഫ താണിക്കാട് , പി.കെ. മുജീബ്,
പി.വി. നസറു, റാഷിദ് മംഗലം,ടി.സിദ്ദീഖ്, എം.ടി. ജംഷീദ് എന്നിവർ പ്രസംഗിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന സുകൃതം പദ്ധതിയുടെ ഭാഗമായി കൂട്ടായി ബീച്ച് ടൂറിസം, സ്നേഹാരാമങ്ങൾ, സർക്കാർ ആശുപത്രികളിലെ പുനർജ്ജനി , അംഗനവാടി ചുമരുകളിൽ പെയിന്റിംഗ് പ്രവർത്തി, എൽഇഡി ബൾബ് നിർമ്മാണം, തെരുവ് വിളക്കുകളുടെ മെയിന്റനൻസ്, സോളാർ പാനൽ പരിപാലനവും, മറ്റു ശുചീകരണ പ്രവർത്തനങ്ങൾ, വനിതകൾക്കായി ഷീ ടെക്നീഷ്യൻ ട്രെയിനിംഗ്, ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ, എയ്ഡ്സ് ബോധവത്കരണം, വൈകല്യമുള്ളവർക്കുള്ള യുഡിഐഡി രജിസ്ട്രേഷൻ, ഡിജിറ്റൽ സാക്ഷരത, സാമ്പത്തിക സാക്ഷരത, സ്കൂൾ വിദ്ധ്യാർത്ഥികൾക്ക് ടെക്നോളജി ഇന്നോവേഷന്റെ ഭാഗമായി മേക്കർ ഘട്ട് ഓലപ്പമ്പരം, എനർജി ഓഡിറ്റിങ്ങ്, പച്ചക്കറിത്തോട്ടം, വീട് വൈദ്യുതി കരണം, എന്നിങ്ങനെ വിവിധ പദ്ധതികൾ നടപ്പിലാക്കും .
2025 നവംബറിൽ സുകൃതം പദ്ധതി പൂർത്തിയാക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വളണ്ടിയർ സെക്രട്ടറി മാർ അറിയിച്ചു.
Leave a Reply