തിരൂർ സിറ്റി ഹോസ്പിറ്റലിന്റെ റൂബി ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ വൈദ്യശ്രേഷ്ഠ പുരസ്കാരം ഡോ : അബ്ദുല്ല ചെറയക്കോട്ടി
ന്മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി സമ്മാനിക്കുന്നു

തിരൂർ: അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി ആധുനിക വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിച്ചുവരുന്ന ഡോ : അബ്ദുല്ല ചെറയക്കോട്ടിന് വൈദ്യ ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു.
തിരൂർ സിറ്റി ഹോസ്പിറ്റൽ റൂബി ‘ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്കാരമാണിത്.

1970ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കി സ്വദേശത്തും വിദേശത്തും നിരവധി ആശുപത്രികളിൽ സേവനം ചെയ്ത വ്യക്തിത്വമാണ് ഡോ : അബ്ദുല്ല.

കോഴിക്കോട് മിംസ് ഹോസ്പിറ്റലിന്റെ ഫൗണ്ടറും ഇന്ത്യയിലെ ആദ്യത്തെ നാബ് അക്കിഡിറ്റേഷനുള്ള ആശുപത്രിയായി
മീംസിനെ മാറ്റിയതും അദ്ദേഹമാണ്
നിലവിൽ കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്.

കോഴിക്കോട് കോവൂരിലെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ തിരൂർ സിറ്റി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ കുടാത്ത് മുഗമ്മദ് കുട്ടി ഹാജി പുരസ്കാരം സമ്മാനിച്ചു.
റൂബി ജൂബിലി പ്രോഗ്രാം ചെയർമാൻ മുജീബ് താനാളൂർ’മീഡിയ ചെയർമാൻ കെ പി ഒ റഹ്മത്തുള്ള എന്നിവർ
സംബന്ധിച്ചു.

Leave a Reply

Your email address will not be published.