ചാലക്കുടി:ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ചാലക്കുടി കെ.എസ്.ആർ.ടി.സി. ഡെപ്പോയിലെ മാസ് ക്ലീനിംഗ് ഡ്രൈവ് ബഹു: അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ.ജെ.സുനിൽ ഉദ്ഘാടനം ചെയ്തു.
മേലൂർ നിർമല കോളേജ് ഓഫ് ആർട്സ് വിദ്യാർത്ഥികളുടേയും ഹരിത കേരള മിഷൻ്റേയും സഹകരണത്തോടെയായിരുന്നു ശുചീകരണപ്രവർത്തനങ്ങൾ.
പി. എ. ദിലീപ് കുമാർ (ജി.സി.ഐ) സ്വാഗതം പറഞ്ഞു.
നിത പോൾ ( വാർഡ് കൗൺസിലർ),
ടി.എസ്.മഞ്ജുഷ് (വി.എസ്), ടി.എ.ടിനു ( ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ), കെ.ജെ. നെൽസൺ (എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ നിർമ്മല കോളേജ്) എന്നിവർ പങ്കെടുത്തു.
കോളേജ് നാഷണൽ സർവീസ് സ്കീമിലെ 37 വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് മെഗാ ക്ലീനിംഗ് ഡ്രൈവിൽ പങ്കെടുത്തത്.
കെ.എസ്.ആർ.ടി.സി. ജീവനക്കാരും സഹകരിച്ചു.
.
Leave a Reply