സീനിയർ ജേണലിറ്റസ് ഫോറം കേരള സംസ്ഥാന കമ്മിറ്റി യോഗം കോടിമത സിറ്റിസൺസ് ക്ലബ്ബിൽ പ്രസിഡന്റ്‌ അലക്സാണ്ടർ സാം ഉദ്ഘടാനം ചെയ്യുന്നു. രക്ഷാധികാരികളായ , എ. മാധവൻ, ജനറൽ സെക്രട്ടറി കെ പി. വിജയകുമാർ, ഡോ. നടുവട്ടം സത്യശീലൻ,ജില്ലാ സെക്രട്ടറി ഹക്കീം നട്ടാശ്ശേരി എന്നിവർ സമിപം.


കോട്ടയം: പത്രപ്രവർത്തക പെൻഷൻ 15000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നു സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം സർക്കാറിനോടവശ്യപ്പെട്ടു.
സംസ്ഥാന സർക്കാറിൻ്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപിൽ ട്രഷറി മുഖേന പെൻഷൻ വാങ്ങുന്ന മുതിർന്ന പത്രപ്രവർത്തകരെയും ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

സിറ്റി സെൻസ് ക്ലബ്ബിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് അലക്സാണ്ടർ സാം അദ്ധ്യക്ഷത വഹിച്ചു. ഫോറം മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന വാസുദേവൻ അന്തിക്കാടിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണു യോഗം ആരംഭിച്ചത്.

ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. നടുവട്ടം സത്യശീലൻ, എ. മാധവൻ, എൻ. ശ്രീകുമാർ,ഹക്കീം നട്ടാശ്ശേരി, പി. അജയകുമാർ,പഴയിടം മുരളി കെ.ജെ. മത്തായി എം. ബാലഗോപാലൻ, എം.സരിത വർമ്മ, പി. ബിലീന ,പി.എ കുര്യാക്കോസ്, തോമസ് ഗ്രിഗറി, സി. അബ്ദുറഹിമാൻ പി.പി. അബൂബക്കർ, പി.സി. സേതു , ജോയ് എം.മണ്ണൂർ, എം ജയചന്ദ്രൻ, ടി.പി. ചന്ദ്രശേഖരൻ ,ആർ.എം. ദത്തൻ , പി.ഒ തങ്കച്ചൻ, അബ്ദുൾമജീദ്, എം.വി. പ്രസാദ് , എൻ.വി. മുഹമ്മദാലി, കെ. സുന്ദരേശൻ, വി.ജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

സംസ്ഥാന ഭാരവാഹികളായി കെ.ജി. മത്തായി, ഹക്കീം നട്ടാശ്ശേരി, ഹരിദാസൻ പാലയിൽ, ടി. ശശി മോഹൻ, സണ്ണി ജോസഫ് (വൈ പ്രസിഡൻ്റുമാർ) പി. അജയകുമാർ, കെ. സുന്ദരേശൻ, സി.കെ. ഹസ്സൻ കോയ, പി. ബാലകൃഷ്ണൻ, ഫ്രാങ്കോ ലൂയീസ് (സെക്രട്ടറിമാർ) സി. അബ്ദുറഹിമാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡൻ്റായി അലക്സാണ്ടർ സാമിനെയും ജനറൽ സെക്രട്ടറിയായി കെ.പി. വിജയകുമാറിനെയും നേരത്തെ തിരഞ്ഞെടുത്തിരുന്നു.
തൃശൂർ സംസ്ഥാന സമ്മേളനത്തിൽ വെച്ച് രക്ഷാധികാരികളായി തിരഞ്ഞെടുത്ത ഡോ. നടുവട്ടം സത്യശീലൻ, എ മാധവൻ എന്നിവരെയും സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുത്ത അലക്സാണ്ടർ സാം ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ എന്നിവരെയും ഫോറം കോട്ടയം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പൊന്നാട അണിയിച്ചു ആദരിച്ചു.

Leave a Reply

Your email address will not be published.