തിരൂർ :തിരൂർ സബ് ആർ ടി ഒ ഓഫ്‌സിൽ ഉദ്യോഗസ്ഥരുടെ കുറവ് പൊതു ജനത്തിന് ലഭിക്കേണ്ടേ സേവങ്ങൾക്ക് കൾക്ക് മാസങ്ങൾ കാത്തിരിക്കണം. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പവക്ടറും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും സസ്പെന്ഷനിൽ ആകുകയും ക്ലാർക്ക് മാരെ സ്ഥലം മാറ്റുകയും ചെയ്തത്തോടെയാണ് ഉദ്യോഗസ്ഥ ക്ഷാമം നേരിട്ടത്.

തിരൂർ സബ് ആർ ടി ഓഫീസിന് കീഴിലെ 9 പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന വാഹനാപകടങ്ങളിൽ പെട്ട വാഹനം പരിശോധിക്കാനും ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്താനും ലേണേഴ്സ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനുമായി ഒരു എ. എം. വി. ഐ മാത്രമാണുള്ളത്. മൂന്നു പേരുണ്ടായിരുന്ന സ്ഥാനത്താണ് ഒരു ആൾ മാത്രം ഇത്രയും ജോലികൾ ചെയ്യുന്നത്. ഡ്രൈവിംഗ് ടെസ്റ്റ്‌ അപേക്ഷരുടെ എണ്ണം ഏറിയത്തിനാൽ മലപ്പുറം എൻഫോഴ്‌സിമെന്റ് നിന്നും ഒരു എ. എം. വി. ഐ. യെ തത്കാലികമായി നിയോഗിച്ചെങ്കിലും ഇദ്ദേഹത്തിന് ഓഫീസിലെ മറ്റ് കാര്യങ്ങൾ ചെയ്യാനാകില്ല. മൂന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വേണ്ട തിരൂരിൽ ഒരാൾ മാത്രമാണുള്ളത്. ക്ലർക്ക് മാരും എം.വി. ഐ മാരും ഇല്ലാത്തതിനാൽ പൊതുജനങ്ങൾക്ക് ഓഫീസ് സദർശിക്കാതെ ലഭിക്കേണ്ട ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ലേണേഴ്സ് ലൈസൻസ് പുതുക്കൽ തുടങ്ങിയ നിരവധി സേവനങ്ങൾ മുടങ്ങി കിടക്കുകയാണ്.

6000 ഓളം ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകൾ കെട്ടി കിടക്കുന്ന തിരൂരിൽ ഇത് തീർക്കാനായി രണ്ട് എം.വി.ഐ മാരെ എൻഫോഴ്സ്മെൻ്റിൽ നിന്ന് നിയോഗിച്ചെങ്കിലും ടെസ്റ്റ് നടത്താൻ എ.എം.വി.ഐ മാരില്ലാത്ത അവസ്ഥയാണ്. ഉദ്യോഗസ്ഥരുടെ കുറവ് മൂലം സാധാരണക്കാർക്ക് ലഭിക്കേണ്ട സേവനങ്ങൾ ലഭിക്കാത്തത് കൊണ്ട് അപേക്ഷകർ ഓഫീസിലെത്തി വക്കേറ്റമുണ്ടാകുന്നതും പതിവാണ്.

Leave a Reply

Your email address will not be published.