എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മുസ്തഫ കൊമ്മേരി

കോഴിക്കോട് : എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡൻറ് ആയി മുസ്തഫ കൊമ്മേരിയെ വീണ്ടും തിരഞ്ഞെടുത്തു.വടകര ടൗൺ ഹാളിൽ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് കമ്മിറ്റിയെ തെരെഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി കെ ജലീൽ സഖാഫി, പി വി ജോർജ്, വാഹിദ് ചെറുവറ്റ, ജില്ലാ ജനറൽ സെക്രട്ടറിമാരായി കെ ഷമീർ, എപി നാസർ, സെക്രട്ടറിമാരായി ബാലൻ നടുവണ്ണൂർ, റഹ്മത്ത് നെല്ലൂളി, അബ്ദുൽ ഖയ്യൂം പി ടി, അഡ്വ. ഇ.കെ മുഹമ്മദലി പി വി മുഹമ്മദ് ഷിജി, ട്രഷറർ കെ കെ നാസർ മാസ്റ്റർ, എന്നിവരേയും ടി പി മുഹമ്മദ്, കെ കെ ഫൗസിയ, മുസ്തഫ പാലേരി, നൗഷാദ് ബി, കെ കെ കബീർ, ഫായിസ് മുഹമ്മദ്, കെ പി മുഹമ്മദ് അഷ്റഫ്, സഫീർ എം കെ, റഷീദ് പി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയ് അറയ്ക്കൽ, കെ കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, സംസ്ഥാന ട്രഷറർ എം കെ റഷീദ് ഉമരി , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇഖ്റാമുൽ ഹഖ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.