പഴുവിൽ : വാലി – പഴുവിൽ – കോലോത്തുംകടവ് റോഡിനെ സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ചാഴൂർ പഞ്ചായത്തിലെ സെറ്റിൽമെൻ്റ് കോളനിയായിട്ടുള്ളതും 100 കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്നതുമായ വാലി – കോലോത്തുംകടവ് റോഡ് നിർമ്മിച്ചത്. കാലവർഷത്തിൽ ഈ മേഖല വെള്ളക്കെട്ടിൻ്റെ ഭീഷണി നേരിടുന്ന പ്രദേശമായിട്ടും തെരുവു വിളക്കുകൾ പോലും തെളിയുന്നില്ല .
ഒരു ഓട്ടോറിക്ഷ പോലും വിളിച്ചാൽ മടി കാണിക്കുന്ന ഇവിടത്തെ റോഡുകൾ പൂർണ്ണമായും കുണ്ടും കുഴിയും നിറഞ്ഞ് റോഡ് തിരിച്ചറിയാൻ പറ്റാത്ത വിധമാണിന്നുള്ളത്. പൈപ്പുവെള്ളത്തിനേയോ അടുത്ത ഉയരം കൂടിയ പ്രദേശത്തെ കിണറിനെ യോ ആശ്രയിച്ചാണ് ഈ പ്രദേശവാസികൾ കഴിയുന്നത്. ഒരു ഓട്ടോറിക്ഷ വിളിച്ചാൽ പോലും മടി കാണിക്കുന്ന ഈ മേഖലയിലെ ജനങ്ങൾ യാത്രക്കും ദുരിതമനുഭവിക്കുന്നുണ്ട്.
ഈ പ്രദേശത്തെ റോഡിൻ്റെ ദുരിതം മൂലം നിരവധി കുടുംബക്കാരും വിദ്യാർത്ഥികളും വിവിധ സ്കൂളുകളിലേക്കും മറ്റും കിലോമീറ്റർ ദൂരം നടക്കേണ്ട ഗതികേടാണ്. പാട ശേഖരവും ചതുപ്പുപ്രദേശവുമായി ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ തെരുവുനായ്ക്കളുടെയും ക്ഷുദ്രജീവികളുടെയും ശല്യവും ഏറെയാണ്. ചാഴൂർ പഞ്ചായത്തിൽ പൂർണ്ണമായും ഉൾപ്പെട്ട ഇവിടത്തെ ജനങ്ങളുടെ ദുരിതം പഞ്ചായത്തു അതികൃതർ എത്രയും വേഗത്തിൽ നടപടികൾ കൈകൊണ്ട് യാത്ര സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാരും പ്രദേശവാസികളും ആവശ്യപ്പെട്ടു.
Leave a Reply