തിരൂർ:സഹജീവികളോടുള്ള സ്നേഹത്തിൻ്റെയും അലിവിൻ്റെയും നിലാവിലലഞ്ഞ്
ആർദ്രതയുടെ ആകാശം സ്വന്തമാക്കണമെന്ന് എഴുത്തുകാരി റോഷ്നി കൈനിക്കര പറഞ്ഞു.
ഡോ. ഖമറുന്നിസാ അൻവറിൻ്റെ നേതൃത്വത്തിൽ
നിരാലംബരായ സ്ത്രീകൾക്ക് സ്നേഹത്തണലൊരുക്കി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സ്നേഹ വീട്ടിലെ അന്തേവാസികൾക്കൊപ്പം തിരൂരിലെ എ.ബി.സി അക്കാദമിയിലെ നൂറു വിദ്യാർഥികൾ നടത്തിയ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അറിവും പഠനവും അന്വേഷണവുമൊക്കെ ആത്യന്തികമായി ചുറ്റുപാടുള്ളവരെ അറിയാനും അവർക്ക് ആശ്രയമേകാനുമായിരിക്കണം. അവർ കൂട്ടിച്ചേർത്തു.
സ്നേഹ വീട് പ്രസിഡൻ്റ് ആയിശക്കുട്ടി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വെച്ച്
ജോലിയാവശ്യാർഥം വിദേശത്തേക്ക് പോകുന്ന ഖുർആൻ പണ്ഡിത കൂടിയായ റാളിയ ടീച്ചർക്ക് യാത്രയയപ്പ് നൽകി.
ഡോ. സി.ആർ മുഹമ്മദ് അൻവർ,വി.കെ റഷീദ്, മാളു ഷറഫുദ്ധീൻ, ബേബി സഫ്ന , ഷറീനാ മുഹമ്മദ് സലീം, ഷഹനാസ്, റഹ്‌യാനത്ത്,വഹീദ, മുഹമ്മദ് സലീം,ഒ.ഫൗസിയ എന്നിവർ പ്രസംഗിച്ചു.
Leave a Reply