വടകര: എസ്. ഡി. പി ഐ. കോഴിക്കോട് ജില്ലാ പ്രതിനിധി സഭ 2024 ഡിസംബർ 18 ന് ബുധനാഴ്ച വടകരയിൽ നടക്കുമെന്ന് പ്രോഗ്രാം കൺവീനർ ശംസീർ ചോമ്പാല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നജീബ് അത്തോളി നഗറിൽ (വടകര ടൗൺഹാൾ ) 18 ന് രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പതാക ഉയർത്തുന്നതോടെ പ്രതിനിധിസഭയ്ക്ക് തുടക്കമാവും.തുടർന്ന് നടക്കുന്ന പ്രതിനിധി സഭ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്യും.

2024-2027 കാലയളവിലേക്കുള്ള ജില്ലാ പ്രവർത്തക സമിതി അംഗങ്ങളെയും ഭാരവാഹികളേയും പ്രതിനിധി സഭ തിരഞ്ഞെടുക്കും പ്രതിനിധി സഭയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. അബ്ദുൽ ഹമീദ് മാസ്റ്റർ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ,സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, സംസ്ഥാന ട്രഷറർ എൻ. കെ. റഷീദ് ഉമരി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.ടി.ഇഖ്റാമുൽ ഹഖ് എന്നിവർ സംസാരിക്കും. പാർട്ടി പ്രവർത്തന റിപോർട്ട്, പൊളിറ്റിക്കൽ റിപോർട്ട്, ആനുകാലിക വിഷയങ്ങളിൽ പ്രമേയങ്ങൾ, ചർച്ചകൾ എന്നിവ നടക്കുമെന്നും ശംസീർ ചോമ്പാല പറഞ്ഞു.

പ്രതിനിധിസഭയ്ക്ക് ശേഷം വൈകുന്നേരം 5 മണിക്ക് ഡോ:പി.ടി. കരുണാകരൻ വൈദ്യർ നഗറിൽ (സാംസ്കാരിക ചതുരം പഴയ സ്റ്റാൻഡ് വടകര) പുതിയ ജില്ലാ കമ്മിറ്റിക്ക് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. സ്വീകരണ റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും

വാർത്താ സമ്മേളനത്തിൽ ശംസീർ ചോമ്പാല (പ്രോഗ്രാം കൺവീനർ)
ഷറഫുദ്ദീൻവിപി. (ജില്ലാ കമ്മിറ്റിയംഗം)
ബാലൻ നടുവണ്ണൂർ ജില്ലാ കമ്മിറ്റി അംഗം)
എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.