ഇരിങ്ങാലക്കുട:മാടായിക്കോണം മുത്രത്തിക്കരയിലുള്ള മകളുടെ വീട്ടിൽ വെച്ച് അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കെ പാചക വാതകം ചോർന്ന് കുടുംബത്തിലെ 3 പേർക്ക് പൊള്ളലേറ്റു.മാടായിക്കോണം സ്വദേശിയും,റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമായ കാച്ചപ്പിള്ളി വീട്ടിൽ പോളി(64),ഭാര്യ റിട്ടയേഡ് ഗവ.നഴ്‌സിങ്ങ് സൂപ്രണ്ട് റോസിലി(58),പേരക്കുട്ടി ആദം ആന്റണി(4) എന്നിവർക്കാണ് പൊള്ളലേറ്റത്.
ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കെ അടുക്കളയിൽ താഴെയുള്ള കബോർഡിനുള്ളിൽ നിന്നും സാധനങ്ങൾ എടുക്കാൻ റോസിലി ഡോർ തുറന്നപ്പോൾ അതിനകത്തിരുന്നിരുന്ന സിലിണ്ടറിലേക്ക് തീ പsരുകയായിരുന്നു.ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന പോളി സമയോചിതമായി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.തീയണക്കുന്നതിനിടെ പോളിക്ക് ഗുരുതര പൊള്ളലേൽക്കുകയായിരുന്നു.ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സതേടിയശേഷം തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് പോളി.
Leave a Reply