കൊരട്ടി: കൊരട്ടി പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഫികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മേശ,കസേര, ലാപ്ടോപ്പ്,
പഠന സ്കോളർഷിപ്പ് എന്നി പദ്ധതികൾ ആണ് പട്ടികജാതി വിദ്യാർത്ഥികളുടെ പഠന മികവ് ഉയർത്താനായി പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ളത്.

5000 രൂപക്കുള്ള മേശ, കസേര എന്നി പഠനോപകരണങ്ങൾ 19 വിദ്യാർത്ഥികൾക്കും, 4 ലക്ഷം രൂപ ചിലവഴിച്ച് 11 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, പഠന സ്ക്കോളർഷിപ്പിനായി വിദ്യാർത്ഥികൾക്ക് 3 ലക്ഷം രൂപ എന്നിങ്ങനെ 7.95 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത്. ഡിഗ്രി വിദ്യാർത്ഥികൾക്ക് 20000 രൂപ വരെയും പോസ് ഗ്രാഡ്ജേഷൻ – പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് 50000 രൂപ വരെയും പഞ്ചായത്ത് പദ്ധതിയിൽ നിന്നും വിതരളം ചെയ്യുന്നുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ്, പഞ്ചായത്ത് മെമ്പർ ലിജോ ജോസ് പഞ്ചായത്ത് സ്കൂൾ പ്രഥമ അധ്യാപിക സിനി ജയകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.