ആലുവ ; വൈദ്യുതി ചാർജ് വർധനവിനെതിരെ ട്വൻ്റി 20 പാർട്ടി ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ കെ.എസ് .ഇ ‘ബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം
അഡ്വ. ചാർളി പോൾ ധർണ്ണ ഉദ്ഘാടനം ചെയ്തു.
സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാത്തതും കെടുകാര്യസ്ഥതയും കിട്ടാക്കടം പിരിക്കുന്നതിലെ വീഴ്ചയും അധിക തസ്തികകളും റദ്ദാക്കപ്പെട്ട ദീർഘകാല കരാറുകളും ജീവനക്കാരുടെ ഉയർന്ന ശബളവുമാണ് വൈദ്യുത ചാർജിന് പിന്നിലെ കാരണങ്ങളെന്ന് അഡ്വ. ചാർളി പോൾ പറഞ്ഞു. പ്രവർത്തനം കാര്യക്ഷമമാക്കാൻ ജനറേഷൻ, ട്രാൻസ്മിഷൻ, ഡിസ്ട്രിബൂഷൻ എന്നിങ്ങനെ മൂന്ന് കമ്പനികളായി വൈദ്യുതി വകുപ്പിനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ നിയോജക മണ്ഡലം ഇൻ ചാർജ് രജി പ്രകാശ് എടത്തല അധ്യക്ഷത വഹിച്ചു. ജില്ലാ കോ- ഓർഡിനേറ്റർ സന്തോഷ് വർഗ്ഗീസ്, ജോസ് മാവേലി, റെയ്ജു നെടുമ്പാശ്ശേരി ,ഷിബു സെബാസ്റ്റ്യൻ, പി.എൻ . സോമൻ, പി.വി ഏലിയാസ്, സേവ്യർ ആൻ്റണി, സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു.
Leave a Reply