തിരൂർ : താലൂക്ക് മാർക്കറ്റിൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ലോഗോ പ്രകാശനം ഡോ. കെ ടി ജലീൽ എംഎൽഎ നിർവഹിച്ചു.
സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ സഹകരണമേഖലയുടെ ഇടപെടൽ മാതൃകാപരമാണെന്ന് എംഎൽഎ പറഞ്ഞു.
സൊസൈറ്റി പ്രസിഡണ്ട് ജലീൽ മയൂര അധ്യക്ഷത വഹിച്ചു.
ഓണററി സെക്രട്ടറി അബൂ താഹിർ പുതിയ പദ്ധതി സമർപ്പിച്ചു.
എം.പി.സന്തോഷ്, വി.കെ..നിസാം, യു.വി.പുരുഷോത്തമൻ, ദിൽഷ പ്രകാശ്, കെ.പി ജുമൈല,ഷീജ വിനോദ്, കെ.ജയപ്രകാശ്, എ.പി.ചന്ദ്രൻ,കെ.നൗഫൽ.കെ. വിജേഷ്
എന്നിവർ സംസാരിച്ചു.
Leave a Reply