കോട്ടക്കൽ : നഗരസഭയുടെയും ചെസ് അസോസിയേഷൻ ഓഫ് മലപ്പുറത്തിൻ്റെയും ആഭിമുഖ്യത്തിലാണ് ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗുകേഷ് നേടിയ വിജയത്തിൻ്റെ ആഘോഷവും, ജില്ല തല റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് നടത്തിയത്.
വിജയാഘോഷം മത്സരാർത്ഥികൾക്കും ലഡു വിതരണം ചെയ്ത് കൊണ്ട് നഗരസഭാ അദ്ധ്യക്ഷ ഡോക്ടർ ഹനീഷ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.എൽ ഹഫീസ് അധ്യക്ഷനായിരുന്നു.
റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ അനിരുദ്ധൻ ടി.ആർ ചാമ്പ്യനായി. സതീഷ് പി രണ്ടാം സ്ഥാനവും, പ്രബീഷ് മൂന്നാം സ്ഥാനവും നേടി.
ഒന്ന് മുതൽ 10 വരെ വിജയികളായവർക്ക് 3000, 2000, 1500, 1000, 800, 700, നാല് പേർക്ക് 500 രൂപ വീതവും ക്യാഷ് പ്രൈസും സമ്മാനിച്ചു.
ഒപ്പം അണ്ടർ 7, അണ്ടർ 9, അണ്ടർ 11, അണ്ടർ 13, അണ്ടർ 15 തുടങ്ങിയ ക്യാറ്റഗറി വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു.
ചെസ് മത്സരം ദേശിയ ആർബിറ്റർ പി.ഷംസുദ്ധീൻ നിയന്ത്രിച്ചു. ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി സി.കെ മുഹമ്മദ് ഇർഷാദ് ഭാരവാഹികളായ പി.സലീം, നൗഫൽ അരീക്കോട്, അലി വെന്നിയൂർ എന്നിവർ സംബന്ധിച്ചു.
Leave a Reply