തവനൂർ വയോജന മന്ദിരം ചേരുരാൽ എച്ച് എസ്
സ്കൂൾ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ

തിരുന്നാവായ : തവനൂർ വയോജന മന്ദിരത്തിൽ ചേരുരാൽ
ഹയർ സെക്കൻ്ററി സ്ക്കൂൾ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ സ്നേഹ സന്ദർശനം നടത്തി. കുട്ടികൾ അന്തേവാസികളുമായി അനുഭവങ്ങൾ പങ്കിടുകയും ക്ഷേമാന്വേഷണങ്ങൾക്ക് പിന്നാലെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. അന്തേവാസികളും കലാപടികളിൽ പങ്കുചേർന്നു. തുടർന്ന് വിദ്യാർത്ഥികൾ കൊണ്ടുവന്ന സമ്മാനപ്പൊതികളും വസ്ത്രങ്ങളും കൈമാറിയാണ് മടങ്ങിയത്.

വയോജന മന്ദിരത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റി മെമ്പർ സി .ഹേമലത വിദ്യാർത്ഥികളുമായി സംവദിച്ചു.ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പറുമായി വിദ്യാർത്ഥികൾ സംവദിച്ചു.വയോജന കേന്ദ്രം
സൂപ്രണ്ട് ടി.അജിത് കുമാർ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ കോർഡിനേറ്റർ ടി.വി. ജലീൽ അധ്യക്ഷനായി. ഗൈഡ്സ് അധ്യാപകരായ ഹഫ്സത്ത് അടിയാട്ടിൽ, കെ. ആരിഫ ഹസ്നത്ത്, സി.കെ. ഫാത്തിമ ഷംനത്ത് എന്നിവർ പ്രസംഗിച്ചു.

കൂടാതെ തവനൂർ പ്രതീക്ഷാഭവൻ, ചിൽഡ്രൻസ് ഹോം, റസ്ക്യൂം ഹോം,
മഹിള മന്ദിരം, തവനൂർ സെൻട്രൽ ജയിൽ എന്നിവിടങ്ങളിലും സന്ദർശനം നടത്തി. കുട്ടികളിൽ സ്നേഹം,ദയ, കാരുണ്യം, എളിമത്വം അനുകമ്പ തുടങ്ങിയവ വളർത്തിയെടുക്കുക
എന്ന ലക്ഷ്യത്തോടെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് രജതജൂബിലിയുടെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു.

Leave a Reply

Your email address will not be published.