കൊരട്ടി. നാശോൻമുഖമായി കിടന്നിരുന്ന കൊരട്ടി പഞ്ചായത്തിലെ വാർഡ് 3 പാറക്കൂട്ടത്തെ പാണ്ടൻ കുളത്തിന് പുതുജീവൻ നൽകി നാട്ടുകാരും, കൊരട്ടി പഞ്ചായത്തും.
ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള പാണ്ടൻ കുളം ഒരു കാലത്ത് ഈ പ്രദേശത്തെ വലിയ ജലസ്ത്രോതപ്പായിരുന്നു. പിന്നിട് കാട് കയറി വശങ്ങൾ ഇടിഞ്ഞ് നാശത്തിൻ്റെ വക്കിലെത്തിയ ഈ കുളത്തിനെ തെളിനീരൊഴുകട്ടെ എന്ന പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ചാണ് കുളം വീണ്ടെടുത്തത്.

കുളത്തിലേക്ക് പോകാൻ വരമ്പ് വീതി മാത്രം ഉണ്ടായിരുന്ന സ്ഥിതിയിൽ നിന്ന് വാർഡ് മെമ്പർ അഡ്വ കെ ആർ സുമേഷിൻ്റെ മുൻകൈയിൽ നാട്ടുകാർ 2.50 മീറ്റർ വീതിയിൽ സൗജന്യമായി സ്ഥലം അനുവദിച്ചാണ് കുളത്തിലേക്ക് വഴി ഒരുക്കിയത്. കുളത്തിലേക്ക് ഉള്ള വഴി 110 മീറ്റർ ടൈൽ പാകി, ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി സ്ഥാപിച്ച് സംരക്ഷണ ഗാർഡുകളും ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. 50 സെൻ്റിൽ ഏറെയുള്ള ഭൂമിയിൽ ആണ് പാണ്ടൻ കുളം മനോഹാരിതം ആക്കി മാറ്റിയത്

ഭാവിയിൽ രണ്ടാം ഘട്ടം ആയി സോളാർ ലൈറ്റ് സ്ഥാപനം നീന്തൽ കുളം, ഓപ്പൺ ജിംനേഷ്യം ഇരിപ്പിടങ്ങൾ എന്നിവ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി വാർഡ് മെമ്പർ അഡ്വ കെ.ആർ സുമേഷ് അറിയിച്ചു.

Leave a Reply

Your email address will not be published.