താനൂർ :താനൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഹമ്മദ് അബ്ദുറഹ്മാൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മികച്ച മാധ്യമപ്രവർത്തകനുള്ള വിവി പ്രകാശ് എക്സലൻ്റ് അവാർഡ് തിരൂർ ടി സി വി ന്യൂസ് ന്യൂസ് എഡിറ്ററും താനൂർ പ്രസ്സ് ക്ലബ് പ്രസിഡൻ്റുമായ അഫ്സൽ കെ പുരത്തിന്.
ഈ മാസം ഇരുപത്തിഒന്നിന് താനൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ഓയിസ്ക ഇൻ്റർനാഷണൽ തിരൂർ ചാപ്റ്റർ പരിസ്ഥിതി അവാർഡ്, അബുദാബി കെ എം സി സി മലപ്പുറം ജില കമ്മിറ്റിയുടെ നൂർ മുഹമ്മദ് മാധ്യമ പുരസ്കാരം, സംസ്ഥാന സർക്കാരിൻ്റെ എൻ്റെ കേരളം മികച്ച റിപ്പോർട്ടർക്കുളള പുരസ്കാരം, പ്രഥമ ടി അസ്സനാർ കുട്ടി സാഹിബ് മാധ്യമ അവാർഡ്, എറനാട് സിനിമാസ് അവാർഡ്, ലോക ഇന്നർ വിഷൻ ചാരിറ്റി ഫൗണ്ടേഷൻ പുരസ്കാരം, ജെ സി ഐ തിരൂർ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
താനൂർ കെ പുരം സ്വദേശിയാണ്.
പരേതനായ വടക്കാഞ്ചേരി മുഹമ്മദ് എം സി നഫീസ ദമ്പതികളുടെ മകനാണ്
ഭാര്യ: റഹീന
മക്കൾ: മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അൻസിൽ , മുഹമ്മദ് ഇൻശാദ്.
Leave a Reply