തിരൂർ : മനുഷ്യാവകാശ പ്രവർത്തന രംഗത്ത് ഏഴ് പതിറ്റാണ്ട് നിസ്തുല സേവനമനുഷ്ഠിച്ച അഡ്വക്കറ്റ് വിഎംകെ അഹമ്മദിനെ മനുഷ്യാവകാശ ദിനത്തിൽ സൗഹൃദവേദി തിരൂർ ആദരിച്ചു തിരൂരിലെ സാധാരണക്കാരുടെയും വെറ്റില കയറ്റുമതിക്കാരുടെയും അവകാശങ്ങൾക്ക് വേണ്ടി പഴയ കാലത്ത് നിരവധി കേസുകൾ നടത്തി അവർക്ക് അവകാശങ്ങൾ വാങ്ങി കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്ക് വേണ്ടി സൗജന്യ നിയമസഹായവും അദ്ദേഹം ചെയ്തിരുന്നു. തിരൂരിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സജീവ പ്രവർത്തകനുമായിരുന്നു അദ്ദേഹം. മറുപടി പ്രസംഗത്തിൽ പുതിയ തലമുറ മനുഷ്യാവകാശങ്ങൾ മാനിക്കുന്നതിലും മുതിർന്നവർക്ക് അത് അനുവദിച്ചു കൊടുക്കുന്നതിനും ബദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. എംഎസ്എസ് ജില്ലാ പ്രസിഡൻ്റ് ഡോ ഹസ്സൻ ബാബു പൊന്നാട അണിയിച്ച് ആദരിച്ചു, സൗഹൃദവേദി തിരൂർ പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല , സെക്രട്ടറി കെകെ റസാക്ക് ഹാജി, നാപ്സ് സെക്രട്ടറി സഗീർ വെള്ളക്കാട്ട് , ഷമീർ കളത്തിങ്ങൽ, പാറയിൽ ഫസലു , അബ്ദുൽ ഖാദർകൈനിക്കര , ബൈജു ജാൻ , ചാക്കോ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.