
തിരൂർ: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ : എപിജെ അബ്ദുൽ കലാംസ്റ്റഡി സെന്ററിന്റെ ഈ വർഷത്തെ കർമശ്രേഷ്ഠ പുരസ്കാരം
മേക്7 ഉപജ്ഞാതാവും ക്യാപ്റ്റനുമായ ഡോ:സലാഹുദ്ദീൻ പെരിങ്കടക്കാട്ടിന്.
ആരോഗ്യ സംരക്ഷണത്തിനായി വളരെ ലളിതമായ രീതിയിൽ 21 മിനിട്ടുകൊണ്ട് ചെയ്തു തീർക്കാവുന്ന വ്യായാമ മുറകൾ ജനങ്ങളെ പരിശീലിപ്പിച്ചു ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തമാക്കാൻ അദ്ദേഹം കണ്ടെത്തിയ
മേക് 7 പദ്ധതിഇന്ന് രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തിലധികം കേന്ദ്രങ്ങളിൽ പരിശീലനം നടത്തി വരുന്നു.
സ്ത്രീകളും കുട്ടികളും അടക്കം പതിനായിരക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മേക് 7 അംഗങ്ങൾ ആയിട്ടുള്ളത്.
2010 ൽ മിലിറ്ററി സർവീസിൽ നിന്നും വിരമിച്ച അദ്ദേഹം വിഭാവനം
ചെയ്ത ഈ പദ്ധതിക്ക് അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഇതിനകം ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ‘
ചടങ്ങിൽ മേക്7 അംബാസിഡർ
ഡോ. അറക്കൽ ബാവയെയും
ആദരിക്കും.
ഡിസംബർ 14 ശനിയാഴ്ച തിരൂർ
തുഞ്ചൻപറമ്പിൽ വെച്ച് നടക്കുന്ന ജീവകാരുണ്യ പ്രവർത്തകരുടെ സംസ്ഥാന തല സംഗമത്തിൽ വെച്ച് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ
പുരസ്കാരം സമ്മാനിക്കും
Leave a Reply