ഇനി ഞാൻ ഒഴുകട്ടെ
കൊരട്ടി : നീരൊഴുക്ക് തടസ്സപ്പെട്ടതും, വെള്ളക്കെട്ടിന് കാരണമാകുന്നതും ആയ തോടുകളെയും ജലാശയങ്ങളെയും വീണ്ടെടുക്കുന്നതിനായി നടക്കുന്ന ഇനി ഞാൻ ഒഴുകട്ടെ എന്ന പദ്ധതിയുടെ 3 -ാം ഘട്ടം കൊരട്ടി പഞ്ചായത്തിൽ തുടക്കമായി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചുകൊണ്ട് ഹരിത കേരളം മിഷന്റെ നീർച്ചാലുകളുടെ പുനർജീവനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പി തോട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് പി സി ബിജു നിർവഹിച്ചു . പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കുമാരി ബാലൻ അധ്യക്ഷത വഹിച്ചു.
മണ്ണെടുത്തു ഉൾപ്പെടെയുള്ള പ്രകൃതി ചൂഷണം കാരണം നമ്മുടെ തോടുകളും ജലാശയങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ് .ഈ സാഹചര്യത്തിലാണ് പ്രകൃതിയും പുഴകളും നിലനിർത്തണമെന്ന് ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിക്ക് രൂപം കൊടുത്തത് .
പുഴ,തോട് എന്നിവയെ വീണ്ടെടുക്കുക, തീരങ്ങൾ വീണ്ടെടുക്കുക തീരങ്ങളിലെ നിർമ്മാണ പ്രവർത്തനം തടയുക സ്വാഭാവിക ഒഴുക്ക് സ്ഥാപിമാക്കുക തോട് മല്യമാക്കാതിരിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
കൊരട്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ഷാജി, വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ്, പഞ്ചായത്ത് തൊഴിലുറപ്പ് അക്രീഡേറ്റഡ് എഞ്ചിനിയർ ഹരിത ലക്ഷമി, ശ്രീജ രാജൻ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ടിനു ആൻ്റണി, തൊഴിലുറപ്പ് മേറ്റ് രജനി കെ.കെ., തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Leave a Reply