തിരൂർ: ഈയിടെ അന്തരിച്ച മുസ്ലിംലീഗിന്റെയും എംഇഎസ് ന്റെയും ആദ്യകാല നേതാവും എൽഐസി ഇൻഷൂര്‍ രംഗത്തെ കുലപതിയും സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന പിസി അബ്ദുറഹ്മാൻ സാഹിബിനെ സൗഹൃദവേദി തിരൂർ അനുസ്മരിക്കുന്നു. ഡിസംബർ 8 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് താഴെപ്പാലം ജുമാ മസ്ജിദ് കോൺഫറൻസ് ഹാളിലാണ് പരിപാടി. കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് കെ പി മറിയുമ്മ, കമറുന്നിസാ അൻവർ. കൈനിക്കര ഷാഫി ഹാജി ,പി എ റഷീദ് , മുൻ ജില്ലാ പോലീസ് മേധാവി പി രാജു ഡോക്ടർ ഹസ്സൻ ബാബു എന്നിവർ സംബന്ധിക്കും

Leave a Reply

Your email address will not be published.