
തിരുന്നാവായ: പ്രാദേശിക ചരിത്രം യുവതലമുറക്ക് കൈമാറുന്നതിൻ്റെ ഭാഗമായി മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് നടപിലാക്കുന്ന പ്രാദേശിക ചരിത്രം വാക്കാലും രേഖയാലും യുവതയിലേക്ക് എന്നപ്രോഗ്രാമിന്റെ ഭാഗമായി കൊണ്ട് പ്രശസ്ത എഴുത്തുകാരനും ചരിത്ര സംമ്പാദകനുമായ പണിക്കത്ത് അപ്പു നമ്പൂതിരിയിൽ നിന്നുംചരിത്രപുസ്തകങ്ങൾ ശേഖരിച്ചു കൊണ്ട് രണ്ടാം ഘട്ടത്തിന് തുടക്കമായി
,കഴിഞ്ഞ വർഷങ്ങളിൽ ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് ട്രസ്റ്റ് പുറത്തിറക്കിയ മാമാങ്കം റഫറൻസ് എന്ന ഗ്രൻഥം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രകാശനം ചെയ്തത് കേരളത്തിൻ്റെ അകത്തും പുറത്തും നിന്നുംമായി ധാരളം വിദ്യാർഥികളും ചരിത്ര ഗവേശകരുo ഈ പുസ്തകം ഉപയോഗിച്ച് വരുന്നു.പണിക്കത്ത് അപ്പു നമ്പൂതിരി രചിച്ച 12 പുസ്തകങ്ങൾ ആണ് മാമാങ്കം ട്രസ്റ്റിനു വേണ്ടി കെകെ റസാക്ക് ഹാജി സ്വീകരിച്ചത്.
സ്കൂൾ ശാസ്ത്രമേളയിൽ
സബ് ജില്ലാതലം മുതൽ പ്രാദേശിക ചരിത്രരചന നിർബന്ധം മാക്കിയതിനാൽ വിദ്യാർത്ഥികളെ സഹായിക്കാൻ ട്രസ്റ്റ് പ്രത്യേക സെൽ തന്നെ രുപീകരിച്ചിട്ടുണ്ട് മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് പല്ലാർ,
പ്രാദേശിക ചരിത്ര ഗവേഷകൻ ചിറക്കൽ ഉമ്മർ, റീഎകൗ ട്രഷറർ സി കിളർ , കോഴിപ്പുറത്ത് മുഹമ്മത് ബാവ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Leave a Reply