കോട്ടക്കൽ :തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുർജിതും പാർടിയും കോട്ടക്കൽ ആട്ടീരി ചെറുകുന്ന് ഭാഗത്ത് റോഡരികിൽ നിന്നും 6 മാസം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. ആട്ടിരി, കുഴിപറമ്പ് ഭാഗങ്ങളിലെ വയൽ വരമ്പുകളിലും, തോടിന് സമീപവും കഞ്ചാവ് ഉപയോഗവും വിപണനവും വ്യപകമാണെന്ന രഹസ്യവിവരത്തിൻമേൽ ഈ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഈ ഭാഗങ്ങളിൽ കൂടുതൽ ശക്തമായ പരിശോധന നടത്തുമെന്ന് അസിസ്റ്റൻ്റ് എക്സൈസ ഇൻസപെക്ടർ അറിയിച്ചു. പാർടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ദിലീപ് കുമാർ, ശിഹാബുദ്ദീൻ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.
Leave a Reply