തിരൂർ: തിരൂരിലെ ആരോഗ്യരംഗത്തെ പ്രധാന മേൽവിലാസങ്ങളിൽ ഒന്നായ തിരൂർ സിറ്റി ആശുപത്രിയുടെ റൂബി ജൂബിലി (നാല്പതാം വാർഷികം) ഡിസംബർ 8 ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1984 ഡിസംബർ 8 ന്
അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന
വയലാർ രവിയാണ്
ആശുപത്രിയുടെ
ഉദ്ഘാടനം നിർവഹിച്ചിരുന്നത്.
ഞായറാഴ്ച രാവിലെ 9:30 ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ റൂബി ജൂബിലി ഉദ്ഘാടനം ചെയ്യും.
നാല്പതാം വാർഷികത്തോടനുബന്ധിച്ച് നിരവധി പദ്ധതികളാണ്
വിഭാവനം ചെയ്തിട്ടുള്ളത്.
മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ,
ആരോഗ്യ ബോധവത്കരണ പരിപാടികൾ,
പാൻ ബസാറിലെ ഓട്ടോ ഡ്രൈവർമാർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി,
തുടങ്ങിയ വിവിധ പദ്ധതികൾ.
ഏർപ്പെടുത്തിയിട്ടുണ്ട് .
കുറുക്കോളി മൊയ്തീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും
റുബി ജുബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ വൈദ്യശേഷ്ഠ പുരസ്കാരം
ഡോ : അബ്ദുല്ല ചെറയക്കോട്ടിന് മന്ത്രി വി.അബ്ദുറഹിമാൻ സമ്മാനിക്കും
മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: എൽ സുഷമ സുവനീർ പ്രകാശനം നിർവഹിക്കും.
തിരൂർ ജോയിൻ്റ് ആർ.ടി.ഒ സാജു എ ബക്കർ ആദ്യ ‘പുസ്തകം ഏറ്റുവാങ്ങും.
ആരോഗ്യ മേഖലയിൽ കഴിവ് തെളിയിച്ച പ്രമുഖ ഡോക്ടർമാരെയും ജീവനക്കാരെയും തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര ആദരിക്കും.
ആശുപത്രിയിൽ 40 വർഷം പൂർത്തിയാക്കിയ
അസി.മാനേജർ പി. ജയലക്ഷ്മിയെയും
ഉദ്ഘാടന ദിനം ജനിച്ച
ആദ്യത്തെ കൺമണിയായ
പി.പി. നൂർജഹാനെയും
ചടങ്ങിൽ ആദരിക്കും.
തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ എ .പി .നസീമ ,തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ യു. സൈനുദ്ദീൻ, നഗരസഭ കൗൺസിലർ ടി. പി. സതീശൻ ,പ്രശസ്ത ഗായകൻ ഫിറോസ് ബാബു ,ഐ.എം.എ പ്രസിഡണ്ട് ആസിം അഹ്ദിർ തുടങ്ങിയവർ സംസാരിക്കും
വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി ,വൈസ് ചെയർമാൻ ഉമ്മർ ചാട്ടുമുക്കിൽ, ജനറൽ കൺവീനർ എൻ. പി. മുഹമ്മദലി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുജീബ് താനാളൂർ, മീഡിയ കമ്മിറ്റി ചെയർമാൻ കെ .പി. ഒ റഹ്മത്തുല്ല ,അഡ്മിനിസ്ട്രേറ്റർ മഷ്ഹൂദ് കൂടാത്ത്, അസിസ്റ്റന്റ് മാനേജർ പി .ജയലക്ഷ്മി ,
എന്നിവർ പങ്കെടുത്തു
Leave a Reply