തിരൂർ :ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് ,തിരൂർ ജില്ലാ ആശുപത്രിയിൽ പക്ഷാഘാത ചികിത്സയും, വൈകല്യങ്ങളുടെ പ്രതിരോധവും എന്ന വിഷയത്തിൽ അവബോധ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി നസീബ അസീസ് മയ്യേരി നിർവ്വഹിച്ചു.
സൂപ്രണ്ട് ഡോ ശെൽവരാജ് കെ.ആർ അദ്ധ്യക്ഷ്യം വഹിച്ചു.ആർ എം.ഒ ഡോ ബബിത മുഹമ്മദ്, എച്ച് എം സി മെമ്പർ കുഞ്ഞൂട്ടി പാറപ്പുറത്ത്, പക്ഷാഘാത രോഗമുക്തി നേടിയ സയ്യിദ് മുഹമ്മദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡോ ആയിഷ പടിയത്ത് ജൂനിയർ കൺസൽട്ടൻ്റ്PMR, ദീപു .എസ്. ചന്ദ്രൻ, ഫിസിയോതെറാപ്പിസ്റ്റ്, അശ്വതി സി, ഓഡിയോളജിസ്റ്റ് ,നിമ പ്രഭാകർ.പി ഡയറ്റിഷ്യൻ, സൈഫുന്നീസ കുറുക്കൻ, സൈക്കോളജിസ്റ്റ് തുടങ്ങിയ വിദഗ്ദ്ധർ ക്ളാസ്സുകൾ നയിച്ചു.ശ്രീമതി ഷബാന സിഎം സ്വാഗതവും മിഷാൽ കെ വി, നന്ദിയും പ്രകാശിപ്പിച്ചു.
Leave a Reply