കൊടിഞ്ഞി :കൊടിഞ്ഞി ടി. മുഹമ്മദ് സാഹിബിൻ്റെ മരുമകൾ (ഫാറൂഖ് നഗറിലെ ടി. ഇബ്രാഹീമിൻ്റെ ഭാര്യ) പി. ജമീല അല്ലാഹുവിങ്കലേക്ക് യാത്രയായി.
ഇന്നലെ രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.
രണ്ടത്താണി മൊയ്തീൻ സാഹിബിൻ്റെ മകളും, പൂളക്കോടൻ കുഞ്ഞാപ്പു, ഹംസ, ലുഖ്മാൻ എന്നിവരുടെ സഹോദരിയുമാണ്. മുൻ കൊണ്ടോട്ടി ഏരിയ വനിതാ കൺവീനർ ടി. റഹ്മത്തിൻ്റെ അടുത്ത ബന്ധുവാണ് (സഹോദരൻ്റെ ഭാര്യ).
മക്കൾ: അനീസ് (ഖത്തർ), ജാസ്മിൻ, ജസീന, ജൗഹറ, ജന്നത്ത് (GIO ജില്ലാ പ്രസിഡണ്ട് ) മരുമക്കൾ:- ജുമൈല വി.കെ, പത്തൂർ കുഞ്ഞാലൻ കുട്ടി (പി.കെ കുട്ടി), ജുനൈർ തിരൂർ, ആരിഫ് അൻസാരി മലപ്പുറം, അസ് ലം തിരൂർ. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 4.30 നു കൊടിഞ്ഞി പഴയ ജുമാഅത്ത് പള്ളിയിൽ.
പരേതയെ അല്ലാഹു സ്വർഗത്തിൽ ഉന്നതസ്ഥാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ
Leave a Reply