തൃശ്ശൂർ: റോഡ് ഗതാഗതം ഏറെയുള്ള തിരുവമ്പാടി ലെവൽ ക്രോസ്സിലെ റോഡ് അറ്റകുറ്റ പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് തൃശ്ശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ റെയിൽവേ, തൃശ്ശൂർ കോർപ്പറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.

പൂങ്കുന്നം മേൽപ്പാലത്തിന് ബദലായി, നിരവധി വാഹനങ്ങൾ എപ്പോഴും കടന്നുപോകുന്ന പൂങ്കുന്നം – തിരുവമ്പാടി റോഡിൽ, പൂങ്കുന്നം റെയിൽവേ സ്റ്റേഷന് തൊട്ട് തെക്കുവശത്തായി സ്ഥിതി ചെയ്യുന്ന തിരുവമ്പാടി റെയിൽവേ ഗേറ്റ്, നഗര ഗതാഗതത്തിൽ സുപ്രധാനസ്ഥാനം വഹിയ്ക്കുന്ന ഒന്നാണ്. അവിടെ റെയിൽവേ ഗേറ്റുകൾക്കുള്ളിലും ഗേറ്റുകളോട് ചേർന്നുമുള്ള റോഡ് ഭാഗം കുണ്ടും കുഴിയുമായി വളരെ മോശമായ അവസ്ഥയിലാണ്. ഇരുചക്ര വാഹന യാത്രികർ വലിയ കുഴികളിൽ മറിഞ്ഞുവീണ് അപകടമുണ്ടാകുന്നത് സാധാരണയാണ്. ഓട്ടോറിക്ഷകൾ അടക്കമുള്ള ചെറുവാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് ആ ഭാഗം കടക്കുന്നത്. ഇത് ഗതാഗതക്കുരുക്കിനും തദ്വാരാ ഗേറ്റ് സുഗമമായി അടയ്ക്കുന്നതിനും പ്രശ്നമാകുന്നുണ്ട്. റെയിൽവേയും കോർപ്പറേഷനും എത്രയും വേഗം തങ്ങളുടെ പരിധിയിൽ വരുന്ന ഭാഗങ്ങൾ അറ്റകുറ്റപണികൾ നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസ്സോസിയേഷൻ ബന്ധപ്പെട്ടവർക്ക്‌ പരാതി നൽകിട്ടുണ്ട്.

Leave a Reply

Your email address will not be published.