ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മുഹമ്മദ് ഹനീൻ അലുങ്ങലിന് എം ജി എം സമിതിയുടെ ഉപഹാരം തിരൂർ ബോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ നൽകുന്നു
.

മംഗലം: തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ മുതിർന്ന ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെ ന്നും ലഹരിമുക്ത സമൂഹത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും എം ജി എം തിരൂർ മണ്ഡലം എൻറിച്ച് സംഗമം ആവശ്യപ്പെട്ടു. ചേന്നരയിൽ നടന്ന സംഗമം കെ എൻ എം മർക്കസുദ്ദഅവ ജില്ലാ ട്രഷറർ പി.
മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.

ആയിഷാബി പച്ചാട്ടിരി അധ്യക്ഷത വഹിച്ചു. കെ. സൈനബ റിപ്പോർട്ട് അവതരിപ്പിച്ചു. അവാർഡ് ദാന ചടങ്ങിൽ
ജലത്തിൽ നിശ്ചലനായി
പൊങ്ങിക്കിടന്ന്
ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ബീരാഞ്ചിറ മുഹമ്മദ് ഹനീൻ അലുങ്ങലിന് തിരൂർ ബോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി.

എം.ടി. അയ്യൂബ്, സി.എം.പി. മുഹമ്മദലി,
ഹുസൈൻ കുറ്റൂർ, ഇഖ്ബാൽ വെട്ടം,
എൻ.കെ. ഫർസാന, ആരിഫ മൂഴിക്കൽ, റസീന ചെമ്പ്ര , ഖൈറുന്നീസ പറവണ്ണ, സഫിയ ചേന്നര എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published.