മലപ്പുറം: കേരളത്തിലെ ക്ഷേമ പെൻഷൻ മേഖലയിൽ വലിയ അനാസ്ഥയും ക്രമക്കേടും നടന്ന്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരള സർക്കാർ ഈ വിഷയത്തിൽ ഒളിച്ച് കളി അവസാനിപ്പിച്ച് കുറ്റക്കാർക്കെതിരെ മാതൃകാ പരമായ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി. ജില്ലാ പ്രസിഡന്റ് നാദിർഷ കടായിക്കൽ പത്രകുറിപ്പിൽ ആവശ്യപ്പെട്ടു.

സർക്കാർ ജോലി ചെയ്തവർ പോലും ഒരു ലജ്ജയുമില്ലാതെ ഇരട്ട പെൻഷൻ എന്ന രീതിയിൽ സർവ്വീസ് പെൻഷനും ക്ഷേമ പെൻഷനും ,സർവ്വീസ് ശമ്പളവും ക്ഷേമ പെൻഷനുമൊക്കെ വാങ്ങി നാട്ടിൽ വിലസുമ്പോൾ ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാവാൻ അധികാരികൾ തയ്യാറാവണം. കേരളത്തിലെ സർവ്വീസ് സംഘടനകളുടെ അറിവോടെയാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നതെന്നും അനധികൃതമായി പെൻഷൻ കൈപ്പറ്റുന്നവരെ സർവീസിൽ നിന്ന് പിരിച്ച് വിടണമെന്നും നാദിർഷ കടായിക്കൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.