മലപ്പുറം :Mss ന്റെ മുൻ സംസ്ഥാന പ്രസിഡന്റ് ആദരണീയനായ സി. പി. കുഞ്ഞു മുഹമ്മദ് സാഹിബിനെ മലപ്പുറം ജില്ലാ കമ്മിറ്റി 01/12/2024 (ഞായർ ) ആദരിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ജില്ലാ പ്രസിഡന്റ്‌ Dr. ഹസ്സൻ ബാബു ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി കെ. വി. മുഹമ്മദ് കുട്ടി പൊന്നാട അണിയിച്ചു. സ്റ്റേറ്റ് സെക്രട്ടറി കെ. പി. ഫസലുദീൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ മാരായ എട്ടുവീട്ടിൽ ഷാഫി, സി. ഇബ്രാഹിം ഹാജി പരപ്പനങ്ങാടി, ജോയിന്റ് സെക്രട്ടറി ടി. ടി. ബഷീർ വളാഞ്ചേരി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്‌ ഇസ്ഹാക് വെന്നിയൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. MSS ന്റെ സി. പി. ചെയ്ത സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടുന്നതാണെന്ന് യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published.