തിരൂർ :നാടകം അവതരിപ്പിച്ചു മടങ്ങവേ കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസ് ട്രൂപ്പിൻ്റെ ബസ്സപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും
തിരൂരിലെ കലാസ്നേഹികളുടെ സഹകരണത്തോടെ തിരൂരിൻ്റെ കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ പ്രവർത്തകർ നാടകമേള വേളയിൽ സമാഹരിച്ച സംഖ്യ, തിരൂർ ഗവൺമെൻറ് റസ്റ്റ് ഹൗസിൽ ആക്റ്റ് വൈസ് പ്രസിഡണ്ട് അഡ്വ.വിക്രമകുമാർ മുല്ലശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആക്റ്റ് പ്രസിഡണ്ടും ബഹു: കേരള സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ വി.അബ്ദുറഹിമാൻ ദേവ കമ്മ്യൂണിക്കേഷൻസിന്റെ പ്രതിനിധികളായ സുരീഷ്, മനേഷ് എന്നിവർക്ക് കൈമാറി.

ചടങ്ങിൽ ആക്റ്റ് ട്രഷറർ വി.മനോജ് ജോസ് സ്വാഗതവും സെക്രട്ടറി കരിം മേച്ചേരി നന്ദിയും പറഞ്ഞു. പി ആർ ഒ പ്രേമചന്ദ്രൻ. എ.കെ, സെക്രട്ടറിമാരായ എം കെ അനിൽകുമാർ, സന്തോഷ് മേനോൻ എക്സിക്യൂട്ടീവ് അംഗങ്ങളായ നൈന ബാവ, രവീന്ദ്രൻ മാസ്റ്റർ, കേശവൻ എ, ഷീന രാജേന്ദ്രൻ, തൈസീർ മുഹമ്മദ്, ടീം തിരൂർ യു.എ.ഇ ജോയൻ്റ് ട്രഷറർ ക്രസന്റ് മൂസ, എസ്. ത്യാഗരാജൻ എന്നിവർ പങ്കെടുത്തു.

കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളിയിൽ നാടകം അവതരിപ്പിച്ച് സുൽത്താൻ ബത്തേരിയിലേക്ക് അടുത്ത ദിവസത്തെ നാടകത്തിനായി പോകവെയാണ് അർദ്ധരാത്രി കേളകത്തിനടുത്തുവെച്ച് ബസ് മറിഞ്ഞ് രണ്ട് നാടക നടികൾ മരണപ്പെടുകയും മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published.