ചേലക്കര: സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ 220 -ാം മത് പെരുന്നാൾ തിങ്കൾ ചൊവ്വ ,ബുധൻ ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. ബസ്സേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിലാണ് വിശുദ്ധ കുർബ്ബാന നടക്കുക. കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത സഹകാർമ്മികത്വം വഹിക്കും.

തിങ്കളാഴ്ച 6.30 ന് സന്ധ്യാ നമസ്കാരം 7.30 ന് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം. ചൊവ്വാഴ്ച 10 ന് കുരിശുപള്ളികളിലേക്ക് വിളംബര ഘോഷയാത്ര 6 ന് സന്ധ്യാനമസ്കാരം 7 ന് പ്രദിക്ഷണം, 7.30 ന് ശ്ലൈഹിക വാഴ്‌വ് 8 ന് ലേലം തുടർന്ന് അത്താഴ വിരുന്ന്, 9.30 ന് വാദ്യമേളങ്ങളുടെ സ്റ്റേജ് ഷോ , ബുധനാഴ്ച 7.30 പ്രഭാത നമസ്കാരം, 8-30 ന് വിശുദ്ധ കുർബ്ബാന,10 ന് അങ്ങാടി ചുറ്റിയുള്ള പ്രദിക്ഷണം, 11.30 ന് ആശീർവ്വാദം, തുടർന്ന് ലേലം, പൊതുസദ്യ വൈകിട്ട് 3 ന് വാദ്യമേളങ്ങളോടും ഗജവീരന്മാരുടെയും അകമ്പടിയോടെയുള്ള ഘോഷയാത്രയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ ജോസഫ് മാത്യു,
കൈസ്ഥാനി മനു സി ജെയിംസ്,
ജനറൽ കൺവീനർ വി.പി. ജോണി,
പെരുന്നാൾ സെക്രട്ടറി കെ.സി. ജോയ്,
ജോ.സെക്രട്ടറി പി.വി വിബിൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.