മലപ്പുറം : കേരളത്തിനെതിരായ ബിജെപി നേതൃതത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവേചനപരമായ സമീപനം വിണ്ടും വെളിവാക്കപ്പെട്ടിരിക്കുകയാണെന്ന് പി പി സുനീര്‍ എം പി. കോഴിക്കോട് വിമാനത്താവളത്തിന്റെയും തവാര മലബാര്‍ മേഖലയുടെയും വികസനത്തിനോട് ബിജെപി കാണിക്കുന്ന വിരോധം സിപിഐ രാജ്യസഭാ എംപി പി.പി. സുനീര്‍ ഉന്നയിച്ച ചോദ്യത്തിന് സര്‍ക്കാരിന്റെ മറുപടിയില്‍ തെളിഞ്ഞു കഴിഞ്ഞു.
വലിയ വിമാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന രീതിയില്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തെ കുറിച്ചും റണ്‍വേയുടെ വികസനത്തിന്റെയും 2024 ബാലസ്റ്റ് മുതല്‍ മുഴുവന്‍ സമയ ഡയറക്ടറുടെ അഭാവത്തിന്റെയും പ്രശ്‌നനങ്ങള്‍ക്കുള്ള നടപടികളെയും കുറിച്ച് പി.പി. സുനീര്‍ രാജ്യസഭയില്‍ ചോദ്യമുയര്‍ത്തിയിരുന്നു. എന്നാല്‍, വികസനത്തിന്റെ പുരോഗതി, റണ്‍വേ വികസനം, മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കുന്നതില്‍ സ്വീകരിച്ച നടപടികള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു. സാങ്കേതിക വിവരങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ച മറുപടിയാണ് നല്‍കിയിരിക്കുന്നത്.
വികസനത്തിന്റെ പുരോഗതി, പൂര്‍ത്തികരണ ഘട്ടങ്ങള്‍. നിശ്ചിത സമയപരിധികള്‍ എന്നിവയെ കുറിച്ച് ഒന്നും വ്യക്തമാക്കാതിരിക്കുക വഴി ബിജെപി സര്‍ക്കാരിന് കോഴിക്കോട്ടെ സമഗ്ര വികസനത്തില്‍ യാതൊരു താല്പര്യവും ഇല്ലെന്ന വസസ്തുത വീണ്ടും വ്യക്തമാകുന്നുവെന്നും സുനീര്‍ ചൂണ്ടിക്കാട്ടി. ‘കേന്ദ്ര സര്‍ക്കാര്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം വേഗത്തിലാക്കേണ്ടത് അത്യാവശ്യമാണ് റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ വികസനത്തിനായി 12.54 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കേരളം സര്‍ക്കാര്‍ കൈമാറിയതായി മന്ത്രാലയം സമ്മതിച്ചു. സംസ്ഥാനം നേരത്തേ തന്നെ ഭൂമിയേറ്റെടുക്കലിന് പ്രാദേശിക ജനങ്ങളുടെ പിന്തുണയോടെ അവരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയും തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ മാത്രമാണ് കാലതാമസങ്ങള്‍ക്ക് ഉത്തരവാദിയാകുന്നത്. മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കുന്നതില്‍ യാതൊരു വ്യക്തതയുമില്ലാത്ത സര്‍ക്കാര്‍ മറുപടിയിലൂടെ തെളിഞ്ഞത് കേരളത്തെ സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണപരവും വിവേചനപരവുമായ മനോഭാവത്തെയാണ് എന്നും പി.പി. സുനീര്‍ എം.പി പറഞ്ഞു.
Leave a Reply