തിരൂർ :മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും പുതുതലമുറകളിൽ മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ച് അവബോധം സൃഷ്ഠിക്കുകയും മാലിന്യ മുക്ത നവകേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വേണ്ടി സംഘടിപ്പിക്കുന്ന ഹരിത സഭയുടെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻ്റ് കല്ലേരി മൈമൂന യൂസഫ് നിർവ്വഹിച്ചു.
ഇരിങ്ങാവൂർ എസ് വി എ യു പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ഐ വി അബ്ദുസ്സമദ് ആദ്ധ്യക്ഷ്യം വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.കെ ബാബു മുഖ്യ പ്രഭാഷണം നടത്തി. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റജീന ലത്തീഫ്, അംഗം സരിത ഷാജി , പി ടി എ പ്രസിഡൻ്റ് ഉബൈദ് ചാണയിൽ, സ്കൂൾ പ്രധാനാധ്യാപിക ലീന നാരാംപറമ്പത്ത്, മാനേജർ സി. രാജൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി കെ.പി വിനോദ് , ഹെൽത്ത് ഇൻസ്പെക്ടർ പി പി സുഹാസ്, ഹരിത കേരള മിഷൻ താനൂർ ബ്ലോക്ക് ആർ പി ധന്യ ടി.സി , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ റഫീഖ് , സി. രഞ്ജിത് മാസ്റ്റർ, കെ.പി. ഗിരിജ എന്നിവർ പ്രസംഗിച്ചു.
ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ ഹരിത സഭയിൽ പങ്കെടുത്തു. സ്കൂളുകളിൽ നടന്ന് വരുന്ന മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളും ഹരിതസേന അംഗങ്ങളുടെ പ്രവർത്തനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാലിന്യ മുക്ത നവകേരളത്തിനായ് കൈകോർക്കാം എന്ന പ്രതിജ്ഞ എടുത്താണ് ഹരിത സഭ അവസാനിച്ചത്.
Leave a Reply