പരപ്പനങ്ങാടി : ഇസ്ലാം മതം സ്വീകരിച്ച ഫൈസൽ കൊടിഞ്ഞിയെ വധിച്ച കേസിലെ പ്രതി ആക്രമിക്കപെട്ടെന്ന കേസിൽ യുവാവിനെ കോടതി വെറുതെ വിട്ടു.

2017 ഓഗസ്റ്റ് 2 നാണ് കൊടിഞ്ഞി വധകേസിലെ പ്രതിയും ആർ.എസ് എസ് പ്രവർത്തകനുമായ പരപ്പനങ്ങാടി പാലതിങ്ങൽ പള്ളിപ്പടി സ്വദേശി ലിജേഷിനെ അരിയല്ലൂർ കൊടക്കാട് ആലിൻ ചുവടിൽ വെച്ച് കാറിലെത്തിയ നാൽവർ സംഘം നിരോധിതച്ച പോപുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്.

ഇതിൽ പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി സി.പി.നൗഫലിനെ മാത്രം പ്രതിയാക്കി പരപ്പനങ്ങാടി പോലീസ് എടുത്ത കേസിലാണ് മഞ്ചേരി അഡീഷണൽ സെഷൻ കോടതി 2 ജഡ്ജി എ.വി.ടെല്ലസ് വെറുതെ വിട്ടത്. പ്രോസിക്യൂഷൻ 13 സാക്ഷികളേയും, 12 രേഖകളും പരിശോധിച്ചു.

Leave a Reply

Your email address will not be published.