തിരൂർ:വെള്ളിയാഴ്ച തെരുവ് കച്ചവട വിവാദത്തിൽ തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ നിലപാട് അറിയിച്ചു.
27/11/2024 ബുധനാഴ്ച വിളിച്ച പത്ര സമ്മേളനത്തിലാണ് Gmat ഭാരവാഹികൾ നിലപാടറിയിച്ചത്.
ഗൾഫ് മാർക്കറ്റ് ഇന്നത്തെ നിലയിൽ വളർന്നു വന്നത് തെരുവ് കച്ചവടത്തിലൂടെ തന്നെയായിരുന്നെന്നും, ഇന്നും നൂറുകണക്കിനാളുകൾ മാർക്കറ്റിൽ സ്വന്തമായി കടകളില്ലാതെ തന്നെ ഉപജീവനം നടത്തുന്നുണ്ടന്നും തങ്ങൾ ഒരിക്കലും തെരുവ് കച്ചവടത്തിനെതിരെല്ലന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ തങ്ങൾക്കുണ്ടന്നും ഭാരവാഹികൾ അറിയിച്ചു.
മാർക്കറ്റിന്റെ സുരക്ഷക്ക് ഭീഷണിയാകും വിധത്തിൽ തെരുവ് കച്ചവടം വർധിച്ച സാഹചര്യത്തിൽ ഇതിന് നിയന്ത്രണം കൊണ്ടുവരണമെന്ന് അധികാരികളോട് Gmat ആവശ്യപ്പെട്ടു.
Gmat പ്രസിഡന്റ് E. അബ്ദുറഹിമാൻ ഹാജി, സെക്രട്ടറി KT.ഇബ്നു വഫ , വർക്കിംഗ് പ്രസി. M. സൈതലവി. ട്രഷറർ ഷാജി നൈസ്,
വൈസ് പ്രസി: P. ഗഫൂർ,
യൂത്ത് വിങ് പ്രസി. VA. അൻവർ സാദത്ത്
മറ്റു ഭാരവാഹികളായ VV മുജീബ്, ഇസ്മായിൽ, അലിക്കുട്ടി, കുഞ്ഞാറു എന്നിവർ പങ്കെടുത്തു.
Leave a Reply