തിരൂർ :തിരൂർ നഗരസഭാ സ്റ്റേഡിയത്തിന്റെ മുൻവശത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ താൽക്കാലിക വ്യാപാര അനുമതിക്ക് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകുക..
തിരൂരിൽ വർദ്ധിച്ചു വരുന്ന തെരുവ് വ്യാപാരങ്ങൾ അടിയന്തിരമായി നിർത്തലാക്കുക..
അതിനു വേണ്ട ഉത്തരവുകൾ ഇറക്കുക….
നഗരസഭ വ്യാപാരികളോട് കാണിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് നവംബർ 26 ചൊവ്വ കാലത്ത് 10 മണിക്ക് തിരൂർ നഗരസഭയിലേക്ക് നടത്തിയ ബഹുജന മാർച്ച് നടത്തി.
ചേമ്പർ ജനറൽ സെക്രട്ടറി സമദ് പ്ലസന്റ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് പി.എ. ബാവ അദ്ധ്യക്ഷത വഹിച്ചു, മാർച്ച് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു, ചേമ്പർ വർക്കിംഗ് പ്രസിഡന്റ് പി.പി അബ്ദുറഹിമാൻ, മണ്ഡലം ജനറൽ സെക്രട്ടറി ഇല്യാസ് , മണ്ഡലം ട്രഷറർ അസ്ലം, ചേമ്പർ ട്രഷറർ പി.എ. റഷീദ്, യൂത്ത് വിംഗ് പ്രസിഡന്റ് ലിയ ശിഹാബ് എന്നിവർ പ്രസംഗിച്ചു..
ചേമ്പർ വൈസ് പ്രസിഡന്റ് മാരായ സി.മമ്മി, ജലീൽ, സെക്രട്ടറിമാരായ അനിൽകുമാർ, ശബീബ്, ശാഫി, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി വിഷ്ണു, സി.അബ്ദുള്ള , അഹമ്മദ് പൂവിൽ, ഇബ്രാഹിം കുട്ടി, സംഗം മണി, സബ്ക അമീർ, ബിജു അമ്പായത്തിൽ, നന്ദകുമാർ, സുലൈമാൻ, ഗഫൂർ, അൽത്താഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി..
Leave a Reply