മലപ്പുറം:
ഉത്തർപ്രദേശിലെ ശാഹി ജുമാ മസ്ജിദ് സംഭവത്തിൻ്റെ ഉത്തരവാദിത്തം മസ്ജിദിൽ സർവ്വേ നടത്താൻ ഉത്തരവിറക്കിയ കോടതിക്കുള്ളതാണ് . മുസ്ലിം ജനവിഭാഗത്തെ പ്രകോപിപ്പിക്കും വിധം മതവികാരം വ്രണപ്പെടുത്തിയ
ദുരൂഹമായ കോടതി ഉത്തരവിനെ കുറിച്ചും നിരപരാധികൾ കൊല്ലപ്പെടാനുണ്ടായ ദാരുണ സംഭവത്തെ കുറിച്ചും സുപ്രീം കോടതിയും മനുഷ്യാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് വഹ്ദത്തെ ഇസ് ലാമി ഹിന്ദ് കേരള ഘടകം ആവശ്യപ്പെട്ടു.

പക്ഷപാതപരമായഈ അന്യായ വ്യവഹാരം അത്യന്തം ദുരുപദിഷ്ടവും പ്രതിഷേധാർഹവും മുസ് ലിം ജനവിഭാഗത്തെ പ്രകോപിതരാക്കാനുള്ള ഹിന്ദുത്വഫാസിസ്റ്റു ശക്തികളുടെ ഗൂഢാലോചനയുമാണ്. ഈ ഫാസിസ്റ്റു ഗൂഢാലോചനയെ കുറിച്ചു അടിയന്തിരമായി ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നും വഹ്ദത്തെ ഇസ്ലാമി കേരള ഘടകം കേന്ദ സർക്കാരിനോടും ന്യൂനപക്ഷ കമ്മീഷനോടും ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published.