തിരൂർ : യോഗി ഭരിക്കുo ഉത്തർപ്രദേശിൽ സംഭാൽ മസ്ജിദിന്റെ പേരിൽ അന്യായമായ സർവേ നടത്തുന്നതിൽ പ്രതിഷേധിച്ച പൗരന്മാരെ പോലീസ് വെടി വെച്ച് കൊന്നതിൽ പ്രതിഷേധിച്ചു കൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രധിഷേദത്തിന്റെ ഭാഗമായി എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി തിരൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രധിഷേധ പ്രകടനം താഴെപാലത്തു നിന്നും തുടങ്ങി നഗരം ചുറ്റി തിരൂർ ബസ്റ്റാന്റിൽ സമാപിച്ചു. സാമാപന പ്രധിഷേധ യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് എസ്, ഡി, പി, ഐ തിരൂർ മണ്ഡലം ട്രെഷറർ ഹംസ തിരൂർ സംസാരിച്ചു. ഇന്നലെ യു. പി യിൽ ഒരു പള്ളിയുടെ പേരിൽ നടന്ന സർവേയുടെ പേരിൽ ആണ് അഞ്ച് യുവാക്കളെ യോഗി പോലീസ് വെടി വെച്ച് കൊന്നത്. തികച്ചും ആർ, എസ്, എസ് ന്റെ അജണ്ടയായ മുസ്ലീം ഉന്മൂലനം ആണ് യോഗി സർക്കാർ മുസ്ലീം യുവാക്കളെ വെടി വെച്ച് കൊണ്ട് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് ഹംസ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സർക്കാർ ചിലവിൽ കയ്യേറ്റങ്ങളും, അതിക്രമങ്ങളും, കൊലപാതകങ്ങളും നമ്മുടെ രാജ്യത്ത് നിത്യ സംഭവമായി മാറി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നാട്ടിൽ ശാന്തി പുലർന്നീടാൻ ഇന്ത്യൻ ജനത ഒറ്റ കെട്ടായി നിന്ന് കൊണ്ട് ഫാസിസത്തെ നമ്മുടെ രാജ്യത്ത് നിന്നും നാട് കടത്തേണ്ട സമയം അധികരിച്ചന്നും ഹംസ കൂട്ടി ചേർത്തു. മുനിസിപ്പൽ പ്രസിഡണ്ട് നജീബ് തിരൂർ അധ്യക്ഷത വഹിച്ച പ്രധിഷേധ യോഗത്തിന് മുനിസിപ്പൽ വൈസ് പ്രസിഡണ്ട് ഹംസ അന്നാര സ്വാകതവും മുനിസിപ്പൽ സെക്രെട്ടറി ഫൈസൽ ബാബു നന്ദിയും പറഞ്ഞു. പ്രധിഷേധ പ്രകടനത്തിന് സലീം കല്ലിങ്ങൽ, ആദം കുട്ടി ചെമ്പ്ര, ഷെഫീഖ് അന്നാര, റഫീഖ്. സിപി എന്നിവർ നേതൃത്വം നൽകി.
Leave a Reply