കൊച്ചി: എറണാകുളം സുനാമി റെഡി പദ്ധതിയുടെ ഭാഗമായി നാളെ (ചൊവ്വാഴ്ച ) തദ്ദേശസ്വയംഭരണ സ്ഥാപനതല സുനാമി പ്രതിരോധ മോക്ഡ്രിൽ നടത്തും. കൊച്ചി താലൂക്കിലെ എടവനക്കാട് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ അണിയിൽ ബീച്ച് പരിസരത്ത് രാവിലെ 10.30 നാണ് മോക് ഡ്രിൽ സംഘടിപ്പിക്കുക.
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വർധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്.

യുനെസ്കോ, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് മോക് ഡ്രിൽ.

Leave a Reply

Your email address will not be published.