തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിലൂടെ വിവാദമായ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരേ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി പി എ ലത്തീഫ്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയിരിക്കുകയാണ്. കൂടാതെ ഭരണതലത്തിലെ സ്വാധീനം മൂലം അന്വേഷണം അവസാനിപ്പിച്ചെന്നും പോലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നുമുള്ള ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇനിയും സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് കേസന്വേഷണം അട്ടിമറിക്കപ്പെടാന്‍ ഇടയാകും. സത്യസന്ധമായ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ഭരണ സ്വാധീനവും സമ്മര്‍ദ്ദവും ഉണ്ടാകരുത്. സജി ചെറിയാന്‍ മന്ത്രി സ്ഥാനം സ്വയം രാജി വെക്കാന്‍ സന്നദ്ധത കാണിക്കണം. അല്ലാത്ത പക്ഷം മന്ത്രി സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സി പി എ ലത്തീഫ് ആവശ്യപ്പെട്ടു.
Leave a Reply